27
Saturday
April 2024
April 2024
ആലപ്പുഴയിൽ പുതിയ ഫോർഡ് ഡീലർഷിപ്പ് – സി ബി സി ഫോർഡ്
Posted on: September 12, 2017
ആലപ്പുഴ : ആലപ്പുഴയിൽ പുതിയ ഫോർഡ് ഡീലർഷിപ്പ് – സി ബി സി ഫോർഡ് പ്രവർത്തനമാരംഭിച്ചു. കൊമ്മാടി എസ് ബി ഐ ശാഖയ്ക്ക് സമീപമാണ് ഷോറൂം. ഫോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ അനുരാഗ് മെഹ്‌റോത്ര ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഇക്കോ സ്‌പോർട്ട്, എൻഡവർ, ആസ്പയർ, ഫിഗോ തുടങ്ങിയ ഫോർഡിന്റെ പ്രോഡക് ട് പോർട്ട്‌ഫോളിയോ സി ബി സി ഫോർഡിൽ നേരിൽ കാണാനും ടെസ്റ്റ് ഡ്രൈവ് നടത്തി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. തോമസ് ചെറുകര നേതൃത്വം നൽകുന്ന സി ബി സി ഫോർഡിൽ സെയിൽസ്, സർവീസ്, സ്‌പെയേഴ്‌സ് (3 എസ് ) ലഭ്യമാണ്. സി ബി സി ഫോർഡിൽ 18,000 ചതുരശ്രയടി വിസ്തീർണത്തിൽ 8 സർവീസിംഗ് ബേകളുണ്ട്.
TAGS: CBC Ford Alleppey | Ford Dealerships | Ford India | Thomas Cherukara |
Trending News