റേഞ്ച് റോവർ ഇവോക്ക് 2016 ന്റെ ബുക്കിംഗ് ആരംഭിച്ചു

Posted on: October 21, 2015

Range-Rover-Evoque-2016--frകൊച്ചി : നവംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന ലാൻഡ് റോവറിന്റെ ആഢംബര എസ്‌യുവി റേഞ്ച് റോവർ ഇവോക്ക് 2016 ന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സാങ്കേതിക വിദ്യയും ഡിസൈനിലെ പുതുമയും ആഢംബര വാഹന ശ്രേണിയിൽ 2016 മോഡൽ റേഞ്ച് റോവർ ഇവോക്കിനെ ശ്രദ്ധേയമാക്കുന്നു.

Range-Rover-Evoque-2016-Reaഹാൻഡ്‌സ് ഫ്രീ ടെയ്ൽഗെയ്റ്റ് സൗകര്യം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, സറൗണ്ട് കാമറ സിസ്റ്റം, 17 സ്പീക്കറുകൾ, 825 വാട്‌സ്  മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, റിയർ സീറ്റ് എന്റർടെയ്ൻമെന്റ് തുടങ്ങിയ സവിശേഷതകളോടെയാണ് റേഞ്ച് റോവർ ഇവോക്ക് 2016 വിപണിയിലെത്തുന്നത്. കൊച്ചിയിലേത് ഉൾപ്പടെ ഇന്ത്യയിൽ 22 അംഗീകൃത ഡീലർമാരിലൂടെ ലാൻഡ് റോവർ വാഹനങ്ങൾ ലഭ്യമാണ്.