വിസ ഓൺ അറൈവൽ ഗോവൻ ടൂറിസത്തിന് വൻ നേട്ടം

Posted on: December 16, 2014

Goa-Tourism-Beach-Big

വിസ ഓൺ അറൈവൽ സേവനം നിലവിൽ വന്നതോടെ ഗോവൻ ടൂറിസത്തിന് വൻ നേട്ടം. ഡിസംബർ 4 ന് വിസ ഓൺ അറൈവൽ നോട്ടിഫൈ ചെയ്ത ശേഷം 357 വിസകൾ ദബോലിം എയർപോർട്ടിൽ ഇഷ്യു ചെയ്തു. 43 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് വിസ ഓൺ അറൈവൽ സേവനം ലഭ്യമാണ്.

ഉക്രൈൻ (183), റഷ്യ (154), ജർമ്മനി (7) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ വിസ ഓൺ അറൈവൽ സൗകര്യം ഗോവ എയർപോർട്ടിൽ പ്രയോജനപ്പെടുത്തിയത്.