ഖത്തറിൽ ഓഗസ്റ്റ് 16 വരെ സൗജന്യ ഓൺ അറൈവൽ വിസ

Posted on: June 5, 2019

ദോഹ : ഖത്തറിൽ ഓഗസ്റ്റ് 16 വരെ എല്ലാവർക്കും സൗജന്യ ഓൺ അറൈവൽ വിസ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഓഗസ്റ്റ് 16 വരെ ഇ-നോട്ടിഫിക്കേഷന്‍ (ഇലക്‌ട്രോണിക് വിസിറ്റര്‍ ഓതറൈ സോഷന്‍) സംവിധാനം തുടങ്ങിയത്. വേനല്‍ ആഘോഷത്തിന്റെ ആദ്യ ദിനമായ ഇന്നലെ പുതിയ സംവിധാനം പ്രാബല്യത്തിലായി. ഇതോടെ എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സൗജന്യ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കും.

വിസക്ക്  www.qatarvisaservices.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം അനുമതി അറിയിപ്പ് ലഭിക്കും. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 83 രാജ്യങ്ങള്‍ക്ക് സൗജന്യ വിസ ഓണ്‍ അറൈവല്‍ സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു.

TAGS: Visa On Arrival |