ടൂറിസ്റ്റുകളുടെ വരവിൽ ഗോവയുടെ ലക്ഷ്യം 12 ശതമാനം വളർച്ച

Posted on: July 19, 2015

Goa-BeachTourism-Big

പനാജി : ഗോവ ഈ വർഷം ടൂറിസ്റ്റുകളുടെ വരവിൽ 12 ശതമാനം വളർച്ച ലക്ഷ്യമിടുന്നു. ടൂറിസം വരുമാനത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 4-6 ശതമാനം വളർച്ചയാണ് ഗോവ പ്രതീക്ഷിക്കുന്നത്. 2013 ൽ ടൂറിസത്തിൽ നിന്നും 10,000 കോടി രൂപയാണ് ലഭിച്ചത്.

ബീച്ച് ഡെസ്റ്റിനേഷനുകൾക്കപ്പുറം ഗോവയെ വികസിപ്പിക്കാനാണ് ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ നിഖിൽ ദേശായി പറഞ്ഞു. സീപ്ലെയിൻ, ഹോട്ട് എയർ ബലൂൺ തുടങ്ങിയ അഡ്വെഞ്ചർ ടൂറിസം പദ്ധതികൾക്കും തുടക്കം കുറിച്ചു. ഹെൽത്ത് ആൻഡ് വെൽനെസ്, ഹണിമൂൺ ഡെസ്റ്റിനേഷനായി വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

സ്ത്രീകൾക്ക് സുരക്ഷിതമായ ബീച്ചുകളും വനിത ഡ്രൈവർമാരുള്ള ടാക്‌സികളും മികച്ച പ്രതികരണമാണ് നൽകുന്നതെന്ന് നിഖിൽ ദേശായി ചൂണ്ടിക്കാട്ടി.