കോക്‌സ് ആൻഡ് കിംഗ്‌സ് ഹ്രസ്വകാല യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു

Posted on: September 4, 2017

കൊച്ചി : കോക്‌സ് ആൻഡ് കിംഗ്‌സ് ഹ്രസ്വകാല യാത്രാ പാക്കേജുകൾ അവതരിപ്പിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് (മൂന്നു പകലും രണ്ട് രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ് ലഭ്യമാണ്. ഊട്ടി യാത്രയ്ക്ക് (മൂന്നു പകലും രണ്ടു രാത്രിയും) 4599 രൂപയും, മൂന്നാറിന് (മൂന്നു പകലും രണ്ടു രാത്രിയും) 4749 രൂപയും മഹാബലിപുരത്തിന് (മൂന്നു പകലും രണ്ടു രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്.

ഹ്രസ്വകാല വിദേശയാത്രാ പദ്ധതികളും കോക്‌സ് ആൻഡ് കിംഗ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പകലും നാലു രാത്രിയുമടങ്ങിയ സിംഗപ്പൂർ യാത്രയ്ക്ക് 36,963 രൂപ മുതലും ദുബായ് യാത്രയ്ക്ക് (ഒക്‌ടോബർ 17-മാർച്ച് 18) 39,954 രൂപ മുതലുമുള്ള (ഒരാൾക്ക്) പാക്കേജുകൾ ലഭ്യമാണ്.

കർണാടകം, തമിഴ്‌നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കു കേരളത്തിൽനിന്നുള്ള യാത്രാ ബുക്കിംഗിൽ 40 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. രാജ്യാന്തര ബുക്കിംഗിൽ 20 ശതമാനവും വർധനയുണ്ടായിട്ടുണ്ട് – കോക്‌സ് ആൻഡ് കിംഗ്‌സ് റിലേഷൻഷിപ്‌സ് ഹെഡ് കരൺ ആനന്ദ് പറഞ്ഞു. മൂന്നാർ, വയനാട്, കൂർഗ്, ഊട്ടി, കന്യാകുമാരി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാരാന്ത യാത്ര ഗണ്യമായി വർധിച്ചിട്ടുണ്ട്. അതേപോലെ ദുബായ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ബുക്കിംഗും ഉയർന്നതായി അദേഹം കൂട്ടിച്ചേർത്തു.

 

TAGS: Cox & Kings |