ലുലുമാളിൽ ഫുഡ് ഫെസ്റ്റിവൽ

Posted on: October 14, 2015
ഇടപ്പള്ളി ലുലുമാളിൽ തുടങ്ങിയ ഫുഡ് ഫെസ്റ്റിവൽ സിനിമാതാരം ബാല ഉദ്ഘാടനം ചെയ്യുന്നു. ലുലുമാൾ അസി. മാനേജർ കെ.കെ. ഷരീഫ്, ലുലുഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ്, മാൾ ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് എന്നിവർ സമീപം.

കൊച്ചി: അന്താരാഷ്ട്ര ഭക്ഷ്യവിഭവങ്ങൾ ആകർഷകമായ ഓഫറുകളോടൊപ്പം ആസ്വദിക്കാൻ അവസരമൊരുക്കി ഇടപ്പള്ളി ലുലു മാൾ സംഘടിപ്പിക്കുന്ന ലുലു ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സിനിമാ താരം ബാല നിർവഹിച്ചു. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, അസിസ്റ്റന്റ് മാൾ മാനേജർ കെ.കെ. ഷെരീഫ്, ലുലു മീഡിയ ഹെഡ് എൻ. ബി. സ്വരാജ്, ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ എന്നിവർ സന്നിഹിതരായിരുന്നു.

26 ഫുഡ് ഔട്ട്‌ലെറ്റുകൾ, 12 ഡൈൻ ഇൻ റെസ്റ്ററന്റുകൾ എന്നിവയ്ക്കു പുറമേ അതിവിപുലമായ ഭക്ഷ്യവിഭവങ്ങളുടെ കലവറയൊരുക്കുന്ന ലുലു ഹൈപ്പർമാർക്കറ്റും ഒത്തുചേരുന്ന ലുലു മാൾ പോലെ കേരളത്തിൽ ഇത്രയേറെ വ്യത്യസ്ത രുചി വൈവിധ്യങ്ങൾ ഒരുമിച്ചാസ്വദിക്കാവുന്ന മറ്റൊരിടവും ഇല്ല. ടർക്കിഷ്, ഇറ്റാലിയൻ, അറബിക്, ചൈനീസ്, കോൺടിനന്റൽ, അമേരിക്കൻ, നോർത്ത് ഇന്ത്യൻ, സീ ഫുഡ് സ്‌പെഷ്യാലിറ്റീസ് എന്നു തുടങ്ങി സൗത്ത് ആഫ്രിക്കനിലും നമ്മുടെ തനതു രുചി വൈവിധ്യങ്ങളിലുമുള്ള ഭക്ഷ്യ വിസ്മയങ്ങൾ മുൻപൊരിക്കലും കാണാത്ത ഓഫറുകളോടെയും ഡിസ്‌കൗണ്ടൂകളോടെയും ആസ്വദിക്കാനുള്ള അപൂർവ്വ അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 18 ഫുഡ് ഫെസ്റ്റിവൽ സമാപിക്കും