ഹർത്താൽ നിയന്ത്രണബിൽ : ടൂറിസത്തെയും ഉൾപ്പെടുത്തണമെന്ന് കെ ടി എം

Posted on: August 24, 2015

Johny-Abraham-George-big

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലുള്ള ഹർത്താൽ നിയന്ത്രണ ബില്ലിൽ വിനോദ സഞ്ചാര മേഖലയും ഉൾപ്പെടുത്തണമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി ( കെ ടി എം) പ്രസിഡന്റ് ജോണി എബ്രഹാം ജോർജ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നേട്ടം സംസ്ഥാനത്തിന് സംഭാവന ചെയ്യുന്ന വിനോദ സഞ്ചാര മേഖലയെ ഹർത്താലിൽ നിന്നും പണിമുടക്കുകളിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. പാക്കേജ് ടൂർ ഉൾപ്പെടെയുള്ളവ ഇക്കാരണത്താൽ കേരളത്തിന് നഷ്ട്ടപ്പെട്ട് തുടങ്ങി. വിദേശ വിനോദ സഞ്ചാരികളാണ് ഹർത്താലുകൾ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത്.

ജോലിക്ക് ഹാജരാകുന്നതിൽനിന്നു വ്യക്തികളെ ബലമായി തടയുക, ആശുപത്രി, ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവയിലേക്കു പോകുന്നതിനെയും ഗതാഗത സൗകര്യം ബലമായി തടസപ്പെടുത്തുന്നതിനും കടുത്ത ശിക്ഷ നൽകുന്ന വ്യവസ്ഥകൾ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി ബാധകമാക്കണമെന്നും എബ്രഹാം ജോർജ് ആവശ്യപ്പെട്ടു.