ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 14, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 83.24 പോയിന്റ് ഉയർന്ന് 35,619 പോയിന്റിലും നിഫ്റ്റി 21.10 പോയിന്റ് ഉയർന്ന് 10,827 പോയിന്റിലുമാണ് രാവിലെ 10.25 ന് വ്യാപാരം നടക്കുന്നത്.

ഡോ.റെഡീസ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോകോർപ്, കൊട്ടക് ബാങ്ക്, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |