ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 19, 2017

മുംബൈ : ഇന്നലെത്തെ തകർച്ചയ്ക്കു ശേഷം ഓഹരിവിപണികൾ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 129.07 പോയിന്റ് ഉയർന്ന് 31,840 പോയിന്റിലും നിഫ്റ്റി 38.80 പോയിന്റ് ഉയർന്ന് 9,865 പോയിന്റിലുമാണ് രാവിലെ 9.57 ന് വ്യാപാരം നടക്കുന്നത്.

എച്ച്പിസിഎൽ, ഐടിസി, ടിസിഎസ്, ലുപിൻ, സൺഫാർമ, ഡോ.റെഡീസ് ലാബ്, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ ലീവർ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |