ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: June 23, 2017

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 62.33 പോയിന്റ് കുറഞ്ഞ് 31,228 പോയിന്റിലും നിഫ്റ്റി 36.70 പോയിന്റ് കുറഞ്ഞ് 9,593 പോയിന്റിലുമാണ് രാവിലെ 11.01 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഫോർട്ടീസ് ഹെൽത്ത്‌കെയർ, വിഡിയോകോൺ ഇൻഡസ്ട്രീസ്, കർണാടക ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

മൈൻഡ്ട്രീ, വൊക്കാർട്ട്, റിലയൻസ് ഡിഫൻസ്, വിപ്രോ, സെറ സാനിറ്ററി വെയർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |