ജിയോജിത്തിന് 56 കോടി അറ്റാദായം

Posted on: May 27, 2017

കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് 2016-17 സാമ്പത്തികവർഷം 56 കോടി രൂപ അറ്റാദായം. മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം അറ്റാദായവളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം നാലാം ക്വാർട്ടറിൽ അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 6.51 കോടി രൂപയിൽ നിന്ന് 15.29 കോടി രൂപയായി വർധിച്ചു.

2016-17 സാമ്പത്തികവർഷം കമ്പനിയുടെ മൊത്തവരുമാനം 305.76 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 12 ശതമാനം വളർച്ചകൈവരിച്ചു. നാലാം ക്വാർട്ടറിലെ വരുമാനം 79.86 കോടി രൂപ. 2017 മാർച്ച് 31 ലെ കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികൾ 32,500 കോടി രൂപ. മ്യൂച്വൽഫണ്ടുകളിലെ എസ് ഐ പി നിക്ഷേപങ്ങളുടെ വിതരണത്തിലാണ് കമ്പനി കഴിഞ്ഞവർഷം ഊന്നൽ നൽകിയതെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ്ജ് പറഞ്ഞു.

മികച്ച പ്രവർത്തനഫലത്തിന്റെ അടിസ്ഥാനത്തിൽ ഓഹരി ഒന്നിന് 125 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.25 രൂപ ലാഭവിഹിതം ലഭിക്കും.