ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: November 30, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികൾ തുടർച്ചയായി മൂന്നാം ദിവസവും നേട്ടത്തിൽ. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 96.68 പോയിന്റ് ഉയർന്ന് 26,490 പോയിന്റിലും നിഫ്റ്റി 34.05 പോയിന്റ് ഉയർന്ന് 8,176 പോയിന്റിലുമാണ് രാവിലെ 11.19 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, ഒഎൻജിസി, മാരുതി സുസുക്കി, സെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ഐഡിയ സെല്ലുലാർ, ഹിന്ദ് സിങ്ക്, നാൽകോ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |