മുത്തൂറ്റ് ഫിനാൻസ് 500 കോടിയുടെ എൻസിഡി ഇഷ്യുവിന്

Posted on: October 3, 2016

മുത്തൂറ്റ് ഫിനാൻസിന്റെ പത്തൊമ്പതാമത് എജിഎമ്മിൽ ചെയർമാൻ എംജി. ജോർജ് മുത്തൂറ്റ് പ്രസംഗിക്കുന്നു. ഡയറക്ടർ അലക്‌സാണ്ടർ ജോർജ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, സ്വതന്ത്ര ഡയറക്ടർമാരായ കരിയത്ത് ജോർജ് ജോൺ, ജോർജ് ജോസഫ്, ജസ്റ്റീസ് കെ. ജോൺ മാത്യു, ജോൺ കെ പോൾ എന്നിവർ സമീപം.

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് നവംബർ രണ്ടാം എൻസിഡി ഇഷ്യുവിലൂടെ 500 കോടി സ്വരൂപിക്കുമെന്ന് ചെയർമാൻ എംജി. ജോർജ് മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ പത്തൊമ്പതാമത് വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മൂന്നു ഡിബഞ്ചർ ഇഷ്യുവഴി കമ്പനി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു.

2016 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ കമ്പനിയുടെ മൂലധന പര്യാപ്തത 24.48 ശതമാനമാണ്. നിയമപരമായി വേണ്ടത് 15 ശതമാനം മാത്രമാണ്. കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി 2016 ഓഗസ്റ്റിൽ 15,000 കോടി രൂപയ്ക്കു മുകളിലെത്തിയതായും അദ്ദേഹം അറിയിച്ചു.

റേറ്റിംഗ് ഏജൻസികളായ ക്രിസിലും ഇക്രയും കമ്പനിക്ക് യഥാക്രമം ഡബിൾ എ മൈനസ് സ്റ്റേബിൾ, ഡബിൾ എ സ്റ്റേബിൾ റേറ്റിംഗ് നൽകിയിട്ടുണ്ട്. പ്രയാസകരമായ അന്തരീക്ഷത്തിലും കഴിഞ്ഞ നാലുവർഷമായി കമ്പനി കാഴ്ച വയ്ക്കുന്ന പ്രകടനത്തിന്റെ അംഗീകാരമാണ് ഈ മെച്ചപ്പെട്ട റേറ്റിംഗ് എന്നും എം. ജി. ജോർജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

TAGS: Muthoot Finance |