ഓറിയൻറ് എയ്‌റോ കൂൾ സൂപ്പർ പ്രീമീയം സീലിംഗ് ഫാൻ

Posted on: March 5, 2018

കൊച്ചി : ഓറിയൻറ് ഇലക്ട്രിക് പുതിയ എയ്‌റോ കൂൾ സൂപ്പർ പ്രീമീയം സീലിങ്ങ് ഫാൻ അവതരിപ്പിച്ചു. ധാരാളം കാറ്റും, കുറഞ്ഞ എയർ വോർട്ടെക്‌സും, ശബ്ദവുമുള്ളതാണ് ഈ മോഡൽ.

ആകർഷകമായ രൂപം, എയ്‌റോഫിൽ ബ്ലേഡ് ഡിസൈൻ, വിങ്ക്‌ലെറ്റ് ടെക്‌നോളജി, കീഴ്ഭാഗത്തുള്ള സവിശേഷമായ കാനോപ്പി എന്നിവ വഴി എയ്‌റോസ്റ്റോമിന്റെ സാങ്കേതിക വൈദഗ്ദ്യത്തിൽ ഓറിയൻറ് ഒരു പടികൂടി മുന്നോട്ട് പോകുന്നതായി ഓറിയൻറ് ഇലക്ട്രിക്, ബിസിനസ് ഹെഡ്, ഫാൻസ്, അതുൽ ജെയിൻ പറഞ്ഞു. ഓറിയൻറ് എയ്‌റോകൂളിന്റെ വില 5290 രൂപയാണ്.