ഓറിയന്റ് ഇലക്ട്രിക് ഐ-സീരീസ് ഫാനുകള്‍ പുറത്തിറക്കി

Posted on: February 21, 2020

കൊച്ചി : സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്, ഇ.സി.എം. സാങ്കേതികവിദ്യയാല്‍ ശക്തമാക്കപ്പെട്ടതും അങ്ങനെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഒരു ഗണ്യമായ കുറവ് വാഗ്ദാനം ചെയ്യുന്നതുമായ അതിന്റെ പുതിയ ഐ-സീരീസ് റേഞ്ചിലുള്ള ഫാനുകള്‍ പുറത്തിറക്കി. ഈ പുതിയ റേഞ്ചില്‍ ഐ-ഫ്ളോറല്‍, ഹെക്ടര്‍ 500, ഐ.ഒ.ടി. എനേബിള്‍ ചെയ്യപ്പെട്ടതും ശബ്ദ-നിയന്ത്രണത്തോടു കൂടിയതും ഏതു സെറ്റിംഗിനും അലങ്കാരത്തിനും അനുയോജ്യമാകുന്നതിന് വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലും ഡിസൈനുകളിലും ഉള്ളതുമായ ഐ-ഫ്ളോട്ട് ഫാന്‍ എന്നിവ ഉള്‍പ്പെടുന്നു.

ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ ബി.ഇ.ഇ. 5-സ്റ്റാര്‍ റേറ്റിംഗ് ഉള്ളതും സാധാരണ ഫാനുകളേക്കാള്‍ 50% മെച്ചപ്പെട്ട സേവന മൂല്യം ഉള്ളതുമാണ്. ഈ ഫാനുകള്‍ അമ്പരപ്പിക്കുന്ന ഒരു 230 സി.എം.എം. വായു ഡെലിവറി പ്രദാനം ചെയ്യുകയും ഇന്ത്യയിലെമ്പാടുമുള്ള ഒരു സാധാരണ പ്രശ്നമായ താഴ്ന്ന വോള്‍ട്ടേജുകളില്‍പ്പോലും ശബ്ദരഹിതമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സൗന്ദര്യപരമായി ഹൃദ്യമായ ഡിസൈനുകളും, ഏയ്റോഡൈനാമിക്കലായി രൂപകല്പന ചെയ്യപ്പെട്ടതും, അതി-കാര്യക്ഷമമായ ശബ്ദരഹിത മോട്ടോറും, 100% തുരുമ്പ്-രഹിത ബ്ലേഡുകളും ഉയര്‍ന്ന തിളക്കുമുള്ള പ്രീമിയം ഫിനിഷും ഉള്ള ഐ-ഫ്ളോട്ട്, ഐ-ഫ്ളോറല്‍, ഹെക്ടര്‍ 500 എന്നിങ്ങനെ 3 രൂപാന്തരങ്ങള്‍ പുതിയ റേഞ്ചില്‍ ഉള്‍പ്പെടുന്നു. ഐ-ഫ്ളോട്ട് ഫാനുകള്‍ ഐ.ഒ.ടി. എനേബിള്‍ ചെയ്യപ്പെട്ടതും ഓറിയന്റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലൂടെ അല്ലെങ്കില്‍ അലെക്സയിലും ഗൂഗിള്‍ അസ്സിസ്റ്റന്റിലും കൂടിയുള്ള ശബ്ദ നിര്‍ദ്ദേശങ്ങള്‍ വച്ച് അങ്ങേയറ്റം എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. ഓറിയന്റ് ഐ-സീരീസ് ഫാനുകളുടെ വില ആരംഭിക്കുന്നത് 2850 രൂപ മുതലാണ്.

‘നൂതനവും വിപ്ലവകരവുമായ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ നിരന്തരമായി ശ്രദ്ധയൂന്നുന്നു. കാലാവസ്ഥാ അടിയന്തരാവസ്ഥയും, പാരിസ്ഥിതികാവബോധമുള്ള ഉപഭോഗത്വരയുടെ ഉദയവും, ഊര്‍ജ്ജ സംരക്ഷണത്തിനായുള്ള സര്‍ക്കാരിന്റെ യത്നവും അംഗീകരിച്ചുകൊണ്ട്, സ്മാര്‍ട്ടും, ഊര്‍ജ്ജ കാര്യക്ഷമവും, ഐ.ഒ.ടി. എനേബിള്‍ ചെയ്യപ്പെട്ടതും, പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ ഞങ്ങളുടെ പുതിയ ഐ-സീരീസ് റേഞ്ചിലുള്ള ഇന്‍വെര്‍ട്ടര്‍ മോട്ടോര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഫാനുകള്‍ പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഐ-സീരീസ് ശ്രേണി, ലോകനിലവാരത്തിലുള്ള സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയില്‍ എത്തിക്കുന്നതിനുള്ള ഈ ദിശയിലുള്ള മറ്റൊരു കാല്‍വയ്പാണ്. ഇന്ത്യ ഫാനുകളുടെ ഒരു വമ്പന്‍ വിപണിയാണ്. ഊര്‍ജ്ജവും ചെലവും ലാഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കും രാജ്യത്തിനും ലഭിക്കുന്ന തുക എത്രയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഊര്‍ജ്ജ കാര്യക്ഷമമായ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലും കാര്‍ബണ്‍ പാദമുദ്രയും കുറയ്ക്കുന്നതിലും ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ് വെളിവാക്കപ്പെടുന്നത് എന്ന് രാകേഷ് ഖന്ന, എം.ഡി. & സി.ഇ.ഒ., ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പറഞ്ഞു.

TAGS: Orient Electric |