സോണി സൈബർ ഷോട്ട് സീരീസിൽ ആർഎക്‌സ് 10 IV പുറത്തിറക്കി

Posted on: October 11, 2017

കൊച്ചി : സോണി സൈബർ ഷോട്ട് സീരീസിലെ പുതിയ മോഡലായ ആർ.എക്‌സ് 10 IV പുറത്തിറക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആർഎക്‌സ് 10 III യുടെ വിജയത്തെ തുടർന്നുള്ള വേഗമേറിയ 0.03 സെക്കൻഡ് എഎഫ് അക്വിസിഷൻ സമയവും, 24 എഫ് പിഎസിൽ എഎഫ്/എഇ ഉള്ള തുടർച്ചയായ ഷൂട്ടിങ്ങും, 315 ഫേസ്-ഡിറ്റക്ഷൻ എഎഫ് പോയിന്റും ഉണ്ട്.

തികച്ചും സവിശേഷമായ 24-600 എംഎം എഫ് 2.4എഫ് 4 ഇസഡ് ഇ ഐ എസ് എസ് വരിയോ-സോണാർ ടി ലെൻസ് ആണ് ഇതിനുള്ളത്. മതിപ്പുളവാക്കുന്ന ആർഎക്‌സ് 10 IVക്യാമറയിൽ ഡി ആർ എ എം ചിപ്പുള്ള ഏറ്റവും നവീനമായ 1.0-ടൈപ്പ് 20.1 എം പി എക്‌സ്‌മോർ ആർ എസ് സിമോസ് സ്റ്റാക്ക്ഡ് ഇമേജ് സെൻസറും, കരുത്തുറ്റ ബിഐഒഎൻ ഇസഡ് എക്‌സ് ഇമേജ് പ്രൊസസ്സറും, ഫ്രണ്ട് എൻഡ് എൽ എസ് ഐ ഉം ലഭ്യമാണ്.
24-600 എംഎം ലെൻസ് ശ്രേണികളിലുടനീളം സാധ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള ചിത്രവും വീഡിയോയും ലഭ്യമാക്കുകയും ചെയ്യും. ഇതിന് പുറമേ, സൈബർ-ഷോട്ട് ക്യാമറയിൽ ആദ്യമായി ആർഎക്‌സ് 10 IV ഹൈ ഡെൻസിറ്റി ട്രാക്കിങ്ങ് എഎഫ് ടെക്‌നോളജിയും ഉപയോഗിക്കുന്നു. ഈ നവീനമായ സാങ്കേതിവിദ്യ സോണിയുടെ തെരഞ്ഞെടുക്കപ്പെട്ട ഇന്റർ ചേഞ്ചബിൾ ലെൻസുള്ള ക്യാമറകളിൽ മാത്രമാണ് മുമ്പ് ലഭ്യമായിരുന്നത്.

പുതിയ ആർഎക്‌സ് 10 IV ക്യാമറയിലെ എഎഫ് മികവുകളിൽ പ്രശസ്തമായ ഐ എഎഫ് , ടച്ച് ഫോക്കസ്, ഫോക്കസ് റേഞ്ച് ലിമിറ്റർ എന്നിവയുടെ വിപുലീകരിച്ച പതിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. എഎഫ് സിസ്റ്റത്തിന് അനുയോജ്യമായ ഒരു സവിശേഷതയായി ആർഎക്‌സ് 10 IV ൽ പൂർണ്ണ എഎഫ് /എഇ ട്രാക്കിങ്ങോടെ, 24 എഫ് പിഎസ് വരെയുള്ള ഹൈ-സ്പീഡ് ഷൂട്ടിങ്ങ് ലഭ്യമാണ്. ഇതിന് 249 ചിത്രങ്ങൾ വരെ ബഫറിങ്ങ് പരിധിയുണ്ട്.

 

ആർഎക്‌സ് 10 IV ക്ക് ഹൈ സ്പീഡ് ആൻറി-ഡിസ്റ്റോർഷൻ ഷട്ടറുമുണ്ട് . ഇത് വേഗത്തിൽ നീങ്ങുന്ന വസ്തുക്കൾക്കുണ്ടാകുന്ന റോളിങ്ങ് ഷട്ടർ ഇഫക്ട് കുറയ്ക്കും. കൂടാതെ എല്ലാ മോഡുകളും നിശബ്ദമായി ഷൂട്ട് ചെയ്യാനും സാധിക്കും. ഇതിൽ ഇലക്ട്രിക് ഷട്ടർ പ്രവർത്തിക്കുമ്പോഴുള്ള തുടർച്ചയായ ഹൈസ്പീഡ് ഷൂട്ടിങ്ങും ഉൾപ്പെടുന്നു. ടച്ച് ഫോക്കസ്, കസ്റ്റമൈസേഷൻ വിപുലമാക്കുന്നതിന് മൈ മെനു ഫംഗ്ഷണാലിറ്റി ചേർത്തിട്ടുണ്ട്. ഇത് സാധാരണ ഉപയോഗിക്കുന്ന 30 മെനു ഇനങ്ങൾ കസ്റ്റം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നു. വേഗത്തിൽ തിരിച്ചറിയാനും നിയന്ത്രിക്കാനുമായി മെനു കളർ കോഡ് ചെയ്തിരിക്കുന്നു. മൊത്തത്തിലുള്ള വീഡിയോ ഷൂട്ടിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ മൂവി സെറ്റിങ്ങ്‌സ് മെനുവും ചേർത്തിട്ടുണ്ട്. ആർ എക്‌സ് 10 IV പൊടിയും ഈർപ്പവും പ്രതിരോധിക്കുന്നതുമാണ്. കൂടാതെ വൈ -ഫൈ , എൻ എഫ് സി , ബ്ലൂട്യുത്ത് എന്നിവയും ലഭ്യമാണ്.

4 കെ മോഡിൽ പുതിയ ആർ എക്‌സ് 10 IV പിക്‌സൽ ബിന്നിങ്ങ് ഇല്ലാതെ പൂർണ്ണ പിക്‌സൽ റീഡ്ഔട്ട് ഉപയോഗിക്കും. എല്ലാ വിശദാംശങ്ങളും കൃത്യമായി ക്യാപ്ചർ ചെയ്തു എന്ന് ഉറപ്പാക്കുന്നതിന് 4 കെ മൂവി ഔട്ട്പുട്ടിന് ആവശ്യമായതിനേക്കാൾ 1.7 x വിശദാംശങ്ങൾ ക്യാപ്ചർ ചെയ്യും. എക്‌സ്റ്റേണൽ മൈക്രോഫോണിനുള്ള ഇൻപുട്ടും, ഹെഡ്‌ഫോൺ മോണിറ്ററിങ്ങിനുള്ള ഔട്ട്പുട്ടും ലഭ്യമാക്കുന്നു. സൂപ്പർ സ്ലോ-മോഷൻ വീഡിയോ റെക്കോഡിങ്ങ് ദീർഘിപ്പിച്ച സമയദൈർഘ്യമായ ഏകദേശം 4 സെക്കൻഡിനും (ക്വാളിറ്റി പ്രയോറിട്ടി മോഡ്) 7 സെക്കൻഡിനും(ഷൂട്ട് ടൈം പ്രയോറിട്ടിയിൽ) ലഭ്യമാണ്. പുതിയതായി അവതരിപ്പിച്ച ആർ എക്‌സ് 10 IVന്റെ വില 1,29,990 രൂപയാണ്.