വേഗതയേറിയ എസ്ഡി കാർഡും സൂപ്പർ സ്പീഡ് മെമ്മറി കാർഡ് റീഡറുമായി സോണി

Posted on: April 9, 2017

കൊച്ചി : പുതിയ എസ് എഫ് -ജി സീരീസ് അവതരിപ്പിച്ചുകൊണ്ട് പ്രൊഫഷണൽ ഇമേജിംഗ് വ്യവസായ രംഗത്ത് സോണി ഇന്ത്യ പുതിയ ചുവടുവയ്പ്പ് നടത്തി. പുതിയ എസ് എഫ് -ജി സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാർഡ് ആയിരിക്കും. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും ഡിഎസ്എൽആർ, മിറർ ലെസ് ക്യാമറ ഉപയോക്താക്കൾക്കും വീഡിയോഗ്രാഫർമാർക്കും വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉയർന്ന വേഗതാ പ്രകടനം, 300* എം ബി/എസ് വരെ റീഡ് ചെയ്യുന്നു, 299* എം ബി/എസ് വരെ റൈറ്റ് ചെയ്യുന്നു.സോണിയുടെ തനതായ ഫേംവെയർ പ്രാപ്തമാക്കിയിട്ടുള്ള 299 എം ബി/എസ് വരെ റൈറ്റ് സ്പീഡുള്ള എേഏ സീരീസ് ലോകത്തെ ഏറ്റവും വേഗതയേറിയ എസ്ഡി കാർഡായിരിക്കും. ദ്രുത റൈറ്റ് സ്പീഡ് ഡിജിറ്റൽ ഇമേജിംഗ് ഉപകരണങ്ങളുടെ പരമാവധി പ്രകടനത്തെ പിന്തുണയ്ക്കുന്നു. യുഎച്ച്എസ് 2 സപ്പോർട്ടുള്ള ക്യാമറകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷനുള്ള ഇമേജുകൾ നീണ്ട സമയം തുടർച്ചയായി ഷൂട്ട് ചെയ്യാൻ ഇത് അവസരമൊരുക്കും. ഹ്രസ്വമായ ബഫർ ക്ലിയറിംഗ് സമയം ഉപയോഗിക്കുന്നതിനാൽ പ്രധാനപ്പെട്ട നിമിഷങ്ങൾ ഉപയോക്താക്കൾക്ക് ഒരിക്കലും നഷ്ടമാകില്ല. പ്രൊഫഷണലുകൾക്ക് കൂടുതൽ കാര്യക്ഷമമായ വർക്ക്ഫ്‌ളോ ഒരുക്കുന്നതിന് 300 എം ബി/എസ് വരെയുള്ള റീഡ് സ്പീഡാണ് എസ്ഡി കാർഡ് നൽകുന്നത്. ഒരു മെമ്മറി കാർഡ് റീഡർ ഉപയോഗിച്ച് വളരെ വേഗത്തിൽ ഒരു കമ്പ്യൂട്ടറിലേക്ക് എത്ര വലിയ ഫയലും വളരെ വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.

എസ് എഫ് -ജി സീരീസിനൊപ്പം സോണി അവതരിപ്പിക്കുന്നു എസ്ഡി കാർഡ് മെമ്മറി കാർഡ് റീഡർ, എംആർഡബ്ല്യു-എസ്1 പിന്തുണയ്ക്കുന്ന യുഎച്ച്എസ് 2 ഇത് യുഎസ്ബി 3.1 ജെൻ 1 ഇന്റർഫേസുള്ള ഒരു പിസിയിലേക്ക് ഡാറ്റയുടെ വേഗത്തിലും സൗകര്യപ്രദവുമായ കൈമാറ്റം പ്രാപ്തമാക്കുന്നു. 1 വർഷത്തെ വാറന്റിയാണ് ഇതിനുള്ളത്. ഇത് വിശ്വസനീയത നൽകുന്നതും പ്രൊഫഷണലുകൾക്ക് മികച്ച പ്രകടനം നൽകുന്ന നല്ല പൊരുത്തമുള്ള കാർഡുകൾ ഉറപ്പാക്കുകയും ചെയ്യുന്നു.

TAGS: Sony |