എയ്‌റോ ക്വയറ്റ് സീലിംഗ് ഫാനുകളുമായി ഓറിയന്റ്

Posted on: October 28, 2016

orient-aeroquiet-ceiling-fa

കൊച്ചി : നേരിയ ശബ്ദം പോലുമില്ലാതെ ഇതുവരെയുള്ളതിനേക്കാൾ കൂടുതൽ കാറ്റു തരുന്ന സീലിംഗ് ഫാനുകൾ ഓറിയന്റ് ഇലക്ട്രിക്ക് അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മികച്ച എയറോ ഫാൻ ശ്രേണിയിലെ ഏറ്റവും പുതിയ അംഗമാണ് എയ്‌റോ ക്വയറ്റ്. എന്നാൽ ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന അതിശക്തമായ മോട്ടോറും കൂടുതൽ കാറ്റ് തരുന്ന 3ഡി എയ്‌റോ ഡൈനാമിക് ഡിസൈനും എയ്‌റോ ക്വയറ്റിനെ വേറിട്ടുനിർത്തുന്നു.

ശബ്ദരഹിതമായ കാലഘട്ടത്തിനു അനുയോജ്യമായ ഫാനാണ് ഓറിയന്റ് ഇലക്ട്രിക് അവതരിപ്പിക്കുന്നതെന്ന് ഓറിയന്റ് സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സമീർ ടാൻഡൻ പറഞ്ഞു. ശബ്ദം ഇല്ലാതെ പ്രവർത്തിക്കുക, കൂടുതൽ കാറ്റ് നൽകുക, അതിനൂതന ഡിസൈൻ തുടങ്ങിയ മൂന്ന് കാര്യങ്ങളിലാണ് ഞങ്ങൾ ഊന്നൽ നൽകിയത്. അഡ്വാൻസ്ഡ് എയ്‌റോ ഡൈനാമിക് രീതിയിൽ തയാറാക്കിയ ബ്ലേഡുകൾ 240 സിഎംഎം കാറ്റ് നേരിയ ശബ്ദം പോലുമില്ലാതെ നൽകാൻ സഹായിക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

എയ്‌റോ ക്വയറ്റ് രണ്ടു വർഷത്തെ ഗ്യാരണ്ടിയോടു കൂടി 4750 രൂപയാണ് വില.