ഗോദ്‌റേജ് നമ്പർ വൺ പുതിയ ജേം പ്രൊട്ടക്ഷൻ സോപ്പ്

Posted on: July 14, 2016

Godrej-No1-Coconut-&-Neem-S

കൊച്ചി : നൈസർഗ്ഗിക ചേരുവകളായ വേപ്പിന്റേയും തേങ്ങാപ്പാലിന്റേയും ഗുണങ്ങൾ അടങ്ങിയ പുതിയ ജേം പ്രൊട്ടക്ഷൻ സോപ്പ് ഗോദ്‌റേജ് നമ്പർ 1 പുറത്തിറക്കി. പ്രകൃതി ദത്ത അണുനാശിനിയായ ആര്യവേപ്പിന്റെ ശക്തിയും തേങ്ങാപ്പാലിന്റെ മോയ്‌സ്ചറൈസിങ് ശേഷിയും ഉൾക്കൊള്ളിച്ചുള്ള ജേം പ്രൊട്ടക്ഷൻ സോപ്പ് ചർമ്മത്തെ അണുക്കളിൽ നിന്നു വിമുക്തമാക്കുകയും സ്വാഭാവിക സൗന്ദര്യം നൽകുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണത്തിനായി നൈസർഗ്ഗിക ചേരുവകളുടെ മേൻമ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലാണ് ഗോദ്‌റേജ് നമ്പർ 1 വർഷങ്ങളായി വിശ്വസിക്കുന്നതെന്ന് ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്‌സ് ബിസിനസ് മേധാവി (ഇന്ത്യ ആൻഡ് സാർക്ക് )സുനിൽ കത്താരിയ ചൂണ്ടിക്കാട്ടി.