ഗുഡ്‌നൈറ്റ് ഫാബ്രിക് റോൾ ഓൺ വിപണിയിൽ

Posted on: October 3, 2016

good-knight-roll-on-launch

കൊച്ചി : ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് വീടിനു പുറത്തു കൊതുകിൽനിന്നു സംരംക്ഷണം നൽകുന്ന ഗുഡ്‌നൈറ്റ് ഫാബ്രിക് റോൾ ഓൺ പുറത്തിറക്കി. ധരിക്കുന്ന വസ്ത്രത്തിൽ നാലു ഭാഗത്തും ഇതുപയോഗിച്ച് ഓരോ പുള്ളി കുത്തിയാൽ മതി, കൊതുകകൾ ശരീരത്തിനടുത്ത് എത്താതെ എട്ടു മണിക്കൂർ സംരംക്ഷണം നൽകുന്നു.

രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ വസ്ത്രത്തിൽ ഉപയോഗിക്കാവുന്ന കൊതുകിനെ അകറ്റിനിർത്തുന്ന ഉത്പന്നം പുറത്തിറങ്ങുന്നത്. ഇതോടൊപ്പം ഗുഡ്‌നൈറ്റ് കൂൾ ജെൽ, ഗുഡ്‌നൈറ്റ് പാച്ച്‌സ് എന്നി രണ്ടു ഉത്പന്നങ്ങൾ കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഗുഡ്‌നൈറ്റ് ഫാബ്രിക് റോൾ ഓൺ ഉപയോഗിക്കുവാൻ എളുപ്പവും സുരക്ഷിതവുമാണെന്ന് ജിസിപിഎലിന്റെ ഇന്ത്യ, സാർക്ക് ബിസിനസ് ഹെഡ് സുനിൽ കഠാരിയ പറഞ്ഞു. വീടിനു പുറത്ത് എട്ടുമണിക്കൂർ നേരം സംരംക്ഷണം നൽകുകയും ചെയ്യുമെന്നും അദേഹം ചൂണ്ടിക്കാട്ടി.