ഗോദ്‌റെജ് ഏർ സ്ലിം സുഗന്ധങ്ങൾ പുറത്തിറക്കി

Posted on: March 22, 2016

Godrej-aer-Big

കൊച്ചി : കുളിമുറികളെ നറുമണം കൊണ്ടു നിറയ്ക്കുവാൻ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ഏർ സ്ലിം സുഗന്ധങ്ങൾ പുറത്തിറക്കി. സ്ലിം ജെൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ഇവയുടെ സൗരഭ്യം 30 ദിവസം വരെ നിലനിൽക്കും.

ബ്രൈറ്റ് ടാൻജി ഡിലൈറ്റ്, വയലറ്റ് വാലി ബ്ലൂം, മോർണിംഗ് മിസ്റ്റി മെഡോസ് എന്നിങ്ങനെ മൂന്നു സൗരഭ്യങ്ങളിൽ ലഭിക്കുന്ന പത്തു ഗ്രാം പായ്ക്കറ്റിന് 49 രൂപയാണു വില.