സ്‌ട്രെംഗ്ത് ഓഫ് നേച്ചറിനെ ഗോദ്‌റെജ് ഏറ്റെടുക്കുന്നു

Posted on: April 4, 2016

Strength-of-Nature-brands-B

കൊച്ചി : സ്ത്രീകളുടെ കേശ സംരക്ഷണ ഉത്പന്ന മേഖലയിൽ ആഗോള സാന്നിധ്യമുള്ള യുഎസ് കമ്പനിയായ സ്‌ട്രെംഗ്ത് ഓഫ് നേച്ചർ (സൺ) ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎൽ) ഏറ്റെടുക്കും.

ആഫ്രിക്കൻ പാരമ്പര്യമുള്ള സ്ത്രീകളുടെ കേശസംരക്ഷണാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്പന്നങ്ങൾ സൺ നല്കി വരുന്നു. കേശ സംരക്ഷണ ഉത്പന്നമേഖലയിൽ 100 വർഷത്തെ പരിചയമുള്ള സൺ കമ്പനിയുടെ 2015-ലെ വിറ്റുവരവ് 95 ദശലക്ഷം ഡോളറാണ്. ഈ ഏറ്റെടുക്കൽ വഴി ആഫ്രിക്കയിൽ മാത്രമല്ല, 180 കോടി ഡോളർ വലുപ്പമുള്ള ആഗോള വെറ്റ് ഹെയർ കെയർ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിനു കഴിയും.

ആഫ്രിക്കൻ, കരീബിയൻ മേഖലകളിൽ സ്ത്രീകളുടെ, പ്രത്യേകിച്ചും ആഫ്രിക്കൻ പിന്തുടർച്ചയുള്ളവരുടെ, കേശ സംരക്ഷണ ഉത്പന്ന മേഖലയിൽ അതിവേഗം വളരുന്ന യുഎസ് കമ്പനിയാണ് സൺ. റിലാക്‌സസ്, മെയിന്റനൻസ്, സ്റ്റൈലിംഗ്, ഷാമ്പൂ തുടങ്ങി വൈവിധ്യമാർന്ന വെറ്റ് ഹെയർ കെയർ ഉത്പന്നങ്ങളിൽ മുൻനിരയിൽ നില്ക്കുന്ന കമ്പനി കൂടിയാണ് സൺ. ആഫ്രിക്കൻ പ്രൈഡ്, ടിസിബി, ജസ്റ്റ് ഫോർ മി, മോഷൻസ്, പ്രൊഫ്ക്ടീവ്, മെഗാ ഗ്രോത്ത്, ഡ്രീം കിഡ്‌സ്, പ്രോലൈൻ, ബ്യൂട്ടിഫുൾ ടെക്‌സ്‌ചേഴ്‌സ്, ഇലാസ്റ്റ ക്യൂപി തുടങ്ങിയ ബ്രാൻഡുകൾ സൺ കമ്പനിയുടെ ഉത്പന്നങ്ങളിലുൾപ്പെടുന്നു.

കേശ സംരംക്ഷണം, വ്യക്തി ശുചിത്വം, ഭവന ശുചിത്വം എന്നീ മൂന്നു ഉത്പന്ന മേഖലകളിൽ സാന്നിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി പിന്തുടർന്നുപോരുന്ന 3 ബൈ 3 തന്ത്രത്തിന് സൺ കമ്പനിയുടെ വാങ്ങൽ ശക്തി പകരുമെന്ന് ഗോദ്‌റെജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജ് പറഞ്ഞു.