സുനിത നാരായണിന് വാഹനാപകടത്തിൽ പരിക്കേറ്റു

Posted on: October 21, 2013

Sunita-Narainപ്രശസ്ത പരിസ്ഥിതി പ്രവർത്തകയും സെന്റർ ഫോർ സയൻസ് എൻവയേൺമെന്റിന്റെ ഡയറക്ടർ ജനറലുമായ സുനിത നാരായണിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാവിലെ ലോധി മേഖലയിലൂടെ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ സുനിതയുടെ ഇരുകൈകളും തകർന്നു. മൂക്കിനും പരിക്കുണ്ട്. അപകടത്തിനിരയാക്കിയ കാർ കണ്ടെത്താനായില്ല.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട സുനിത നാരായൺ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

TAGS: CSE | Sunita Narain |