പി എൻ സി മേനോന് രാഷ്ട്രരത്‌ന പുരസ്‌കാരം

Posted on: January 31, 2015

P.N.C.Menon-big

കോട്ടയം : ശോഭ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോന് ഹിന്ദു പാർലമെന്റ് ഏർപ്പെടുത്തിയ രാഷ്ട്രരത്‌ന പുരസ്‌കാരം.

പ്രഥമ വിശ്വശ്രേഷ്ഠ പുരസ്‌കാത്തിന് പ്രവാസി വ്യവസായിയും ആർസി ഗ്രൂപ്പ് ചെയർമാനുമായ ആർ. സി. സുരേഷ്, ധർമരക്ഷക് പുരസ്‌കാരത്തിന് ഹിന്ദു ഐക്യവേദി ജനറൽസെക്രട്ടറി കുമ്മനം രാജശേഖരൻ, കർമശ്രേഷ്ഠ പുരസ്‌കാരത്തിന് കോട്ടയം ഭാരത് ഹോസ്പിറ്റൽ ഉടമ ഡോ. എ. എൻ. വിശ്വനാഥൻ പിള്ള എന്നിവർ അർഹരായി.

ഫെബ്രുവരി 22 ന് കോട്ടയത്ത് നടക്കുന്ന ഹിന്ദു പാർലമെന്റ് ആത്മീയസഭാ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.