ജി എസ് ടി റിട്ടേണ്‍ വൈകിയാല്‍ 50,000 രൂപ പിഴ

Posted on: January 5, 2019

തിരുവനന്തപുരം : വ്യാപാരികള്‍ മാസം തോറും സമര്‍പ്പിക്കേണ്ടതായ ജി എസ് ടിയിലെ ബി മൂന്ന് റിട്ടേണ്‍ വൈകിയാല്‍ ഇനി പിഴ 50,000 രൂപ.  ഇതു സംബന്ധിച്ച് ജി എസ് ടി അധികൃതര്‍ ഉത്തരവിറക്കി. ഇതിനായി 76/2018 എന്ന സര്‍ക്കുലറാണ് ഇറക്കിയത്. ഇതുവരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ വീതമായിരുന്നു പിഴ.

അതേ സമയം ഇതുവരെയുള്ള റിട്ടേണ്‍ സമര്‍പ്പണം നടത്താത്തവര്‍ക്കും വൈകിച്ചവര്‍ക്കുമുള്ള മുഴുവന്‍ പിഴയും ഒഴിവാക്കി. ജി എസ് ടി ആര്‍ ഒന്ന്, മൂന്ന് ബി റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്. പുതുവര്‍ഷത്തിലാണ് പുതിയ ഉത്തരവുകള്‍ ഇറങ്ങിയത്. ഇതുവരെയുള്ള റിട്ടേണ്‍ സമര്‍പ്പണത്തിന് വൈകിയതിനുള്ള പിഴയൊടുക്കിയവര്‍ക്ക് ആ തുക മുഴുവന്‍ തിരികെ നല്‍കും. സത്യസന്ധമായി റിട്ടേണ്‍ സമര്‍പ്പിച്ചതിനുള്ള പാരിതോഷികം എന്ന ഇനത്തില്‍പ്പെടുത്തിയായിരിക്കും തുക തിരികെ നല്‍കുക. ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയമുണ്ട്.

TAGS: GST |