മഹീന്ദ്ര മരാസോയുടെ വില വർധിപ്പിക്കുന്നു

Posted on: November 20, 2018

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൾട്ടിപർപ്പസ് വാഹനമായ മരാസോയുടെ വില ജനുവരി ഒന്നു മുതൽ വർധിപ്പിക്കും. വേരിയന്റുകൾ അനുസരിച്ച് 40,000 രൂപ വരെയാണ് വില വർധന.

കഴിഞ്ഞ സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിച്ച മഹീന്ദ്ര മരാസോയുടെ പ്രാരംഭവില വേരിയന്റുകൾ അനുസരിച്ച് 9.99,000 രൂപ മുതൽ 13,90,000 രൂപ വരെയാണ്.