ജെറ്റ് എയർവേസ് ആഗോള ടിക്കറ്റ് ഓഫർ

Posted on: September 6, 2018

കൊച്ചി : ജെറ്റ് എയർവേസ് 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പ്രീമിയം, ഇക്കണോമി ക്ലാസുകളിൽ ആറു ദിവസത്തെ ആഗോള ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതുവരെയാണ് ബുക്കിംഗ് കാലാവധി. സെപ്റ്റംബർ 10 മുതൽ യാത്ര ചെയ്യാവുന്നതാണ്.

കമ്പനിയുടേയും കമ്പനിയുടെ നെറ്റ്‌വർക്ക് പങ്കാളികളുടേയും ഫ്‌ളൈറ്റുകളിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യാത്രയ്ക്കുള്ള 25 ലക്ഷം സീറ്റുകളിലേക്കാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുവശത്തേക്കു മാത്രമായോ റിട്ടേൺ ഉൾപ്പെടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർലൈനിന്റെ എല്ലാ ബുക്കിംഗ് ചാനലുകളിലും സെപ്റ്റംബർ ഏഴുവരെയും എയർലൈൻ ആപ്പിലും വെബ്‌സൈറ്റിലും ഒമ്പതുവരെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

എയർലൈനിന്റെ ഇന്ത്യയിലേയും വിദേശത്തേയും 66 ലക്ഷ്യങ്ങളിലേക്ക് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം, ഗൾഫിലെ നഗരങ്ങളിൽനിന്ന് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫാർ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും ഓഫർ പ്രയോജനപ്പെടുത്താമെന്ന് ജെറ്റ് എയർവേസ് വേൾഡ്‌വൈഡ് സെയിൽ ആൻഡ് ഡിസ്ട്രിബ്യൂഷൻ സീനിയർ വൈസ് പ്രസിഡന്റ് രാജ് ശിവകുമാർ പറഞ്ഞു.

TAGS: Jet Airways |