റിലയന്‍സ് 100 ശതകോടി ഡോളര്‍ ക്ലബ്ബില്‍

Posted on: July 13, 2018

 

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില വ്യാഴാഴ്ച 1,082.20 രൂപയിലെത്തി റെക്കോഡിട്ടു. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ വില 1,098.80 രൂപയിലെത്തിയിരുന്നു. ഇതോടെ, കമ്പനിയുടെ വിപണി മൂല്യം 100 ശതകോടി ഡോളറിലെത്തി (10,000 കോടി ഡോളര്‍). അതായത് 6,85,725 കോടി രൂപ. 2007 ഒക്‌ടോബറില്‍ വിപണിമൂല്യം 10,000 കോടി ഡോളറിനു മുകളിലെത്തിയെങ്കിലും പിന്നീട് വില താഴേക്ക് പതിച്ചിരുന്നു.

അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങുമെന്നുള്ള പ്രഖ്യാപനവും ഇ-കൊമേഴ്‌സ് രംഗത്തേക്കുള്ള ചുവടുവയ്പുമാണ് വിപണിയിലെ ഉണര്‍വിനു കാരണം. തുടര്‍ച്ചയായി അഞ്ച് വ്യാപാര ദിനങ്ങളിലായി റിലയന്‍സ് ഓഹരി വില ഉയരുകയാണ്.