ബിജെപിക്ക് 7,000 ലേറെ വോട്ടുകളുടെ കുറവ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7,412 വോട്ടുകളുടെ കുറവ്. ഇത്തവണ ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളെ നേടാനായുള്ളു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42,682 വോട്ടുകളാണ് ശ്രീധരൻപിള്ളയ്ക്ക് ലഭിച്ചത്. സിപിഎം സ്ഥാനാർത്ഥിക്ക് കോൺഗ്രസ് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ള ആരോപിച്ചു. പല ബൂത്തുകളിലും കോൺഗ്രസ് ദുർബലമായിരുന്നുവെന്നും അദേഹം പറഞ്ഞു.