മെഴ്‌സിഡസ് ബെൻസ് മൂന്ന് വർഷത്തിനകം 12,000 യൂസ്ഡ് കാറുകൾ വിറ്റു

Posted on: December 21, 2017

കൊച്ചി : മെഴ്‌സിഡസ് ബെൻസ് മൂന്ന് വർഷത്തിനുള്ളിൽ 12,000 യൂസ്ഡ് കാറുകൾ വിറ്റു. ഇതിൽ മെഴ്‌സിഡസ് ബെൻസ് കാറുകളും മറ്റ് കമ്പനികളുടെ കാറുകളും പെടും. മൂന്ന് വർഷത്തിനകം 60 ശതമാനം വളർച്ചയാണ് വിൽപനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 18 യൂസ്ഡ് കാർ ഔട്ട്‌ലെറ്റുകളടക്കം 183 കേന്ദ്രങ്ങളിൽ മെഴ്‌സിഡസ് ബെൻസ് സർട്ടിഫൈഡ് കാറുകൾ ലഭ്യമാണ്.

മെഴ്‌സിഡസ്-ബെൻസ് സർട്ടഫൈഡ് കാറുകൾ വാങ്ങുന്നത് പുതിയവ വാങ്ങുന്നതിന് സമമാണെന്ന് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു. ഉടമസ്ഥതാ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്. യൂസ്ഡ് കാർ സ്വന്തമാക്കാനായി വായ്പയും ലഭിക്കും. മെഴ്‌സിഡസ്-ബെൻസിന്റെ ഇന്ത്യയിലെ വളർച്ചയിൽ വലിയതോതിൽ സംഭാവനചെയ്യാൻ യൂസ്ഡ് കാർ വിഭാഗത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോഗർ പറഞ്ഞു.