സൗദി അരാംകോ ഇന്ത്യയിൽ ഓഫീസ് തുറന്നു

Posted on: October 9, 2017

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഇന്ത്യയിൽ ഓഫീസ് തുറന്നു. അരാംകോ സിഇഒ അമീൻ എച്ച് അൽ നസീറും കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ചേർന്നാണ് ഗുർഗാവിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്.

സൗദി അരാംകോയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിയുടെ 19 ശതമാനം സൗദിയിൽ നിന്നാണ്. ഇന്ത്യയിലെ കോസ്റ്റൽ റിഫൈനറിയിൽ പദ്ധതിയിൽ മുതൽ മുടക്കാനും അരാംകോ ഏഷ്യ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.