വോക്‌സ്‌വാഗന് 10.5 ശതമാനം വില്പന വളർച്ച

Posted on: August 2, 2017

ന്യൂഡൽഹി : വോക്‌സ്‌വാഗൻ ജൂലൈയിൽ 10.5 ശതമാനം വില്പന വളർച്ച കൈവരിച്ചു. വില്പന 2016 ജൂലൈയിലെ 4,301 കാറുകളിൽ നിന്ന് 2017 ജൂലൈയിൽ 4,753 കാറുകളായി.

ജൂലൈ മാസത്തിൽ ടിഗ്വാൻ എസ് യു വി വോക്‌സ്‌വാഗൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഉത്പന്നനിരയും ഉപയോക്താക്കളുടെ വിശ്വാസവുമാണ് വളർച്ചയിലേക്ക് നയിച്ചതെന്ന് വോക്‌സ്‌വാഗൻ ഇന്ത്യ ഡയറക്ടർ സ്റ്റെഫാൻ നാപ്പ പറഞ്ഞു.

TAGS: Volkswagen |