66 ഇനങ്ങൾക്ക് നികുതിക്ക് കുറച്ച് ജിഎസ്ടി യോഗം

Posted on: June 11, 2017

ന്യൂഡൽഹി : കയറും കശുവണ്ടിയും ഉൾപ്പടെ 66 ഇനങ്ങൾക്ക് ഡൽഹിയിൽ ചേർന്ന ജിഎസ്ടി യോഗം നികുതി കുറച്ചു. കയർ, കശുവണ്ടി എന്നിവയ്ക്ക് 5 ശതമാനമാണ് പുതുക്കിയ നിരക്ക്.

സിനിമടിക്കറ്റ് നികുതിനിരക്കിൽ മാറ്റം വരും. 100 രൂപ വരെയുള്ള സിനിമ ടിക്കറ്റുകൾക്ക് 18 ശതമാനവും നൂറ് രൂപയ്ക്ക് മുകളിൽ 28 ശതമാനവുമാണ് പുതിയ ജിഎസ്ടി നിരക്ക്.

ടെലികോം നികുതി 18 ശതമാനമായി തുടരും. ജിഎസ്ടി കൗൺസിൽ അടുത്ത ഞായറാഴ്ച യോഗം ചേരും.

TAGS: GST |