ഐ ബി എം സി ഗ്രൂപ്പ് യുഎഇ – ഇന്ത്യ ബി 2 ബി സേവനങ്ങൾക്ക് തുടക്കമായി

Posted on: January 24, 2017

കൊച്ചി : ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽ ഗ്രൂപ്പിന്റെ യുഎഇ – ഇന്ത്യ ബി 2 ബി സെന്റർ സേവനങ്ങൾക്ക് യുഎഇയിലും ഇന്ത്യയിലും തുടക്കം കുറിച്ചു. ഇരു രാജ്യങ്ങളിലെയും നിക്ഷേപ, വ്യവസായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും, വിദേശ നിക്ഷേപകർക്കും അന്താരാഷ്ട്ര വ്യാപാര സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന പദ്ധതിയാണിത്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളായ യുഎഇ യും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ, വാണിജ്യ, വ്യവസായ അവസരങ്ങൾ മനസിലാക്കാനും വിശകലനം ചെയ്യുവാനും പ്രായോഗിക തലത്തിൽ എത്തിക്കുവാനും ഉതകുന്ന വിധത്തിലുള്ള സേവനങ്ങൾ ഏക ജാലകത്തിലൂടെ നൽകുവാനാണ് യുഎഇ – ഇന്ത്യ ബി 2 ബി സെന്ററിലൂടെ ലക്ഷ്യമിടുന്നത്.

ഐബിഎംസി യുഎഇ ഗ്രൂപ്പ് ചെയർമാനായ ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഹമദും ഐ ബി എം സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.കെ. സജിത്കുമാറും സംയുക്തമായി ആദ്യ യുഎഇ ഇന്ത്യ ബി 2 ബി സെന്റർ ഉദ്ഘാടനം ചെയ്തു. ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽ ഗ്രൂപ്പ് സി ബി ഒ യും എക്സിക്യുട്ടിവ് ഡയറക്ടറുമായ അനൂപ് പി എസ്, റാഷിദ് അൽ നൂരി, സിഇഒ ക്ലബ്സ് സിഇഒ ഡോ. താരിഖ് നിസാമി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുഎഇ യിലും ഇന്ത്യയിലും നിലവിലുള്ള ബിസിനസ് അവസരങ്ങൾ അറിയുവാനും അപഗ്രഥിക്കുവാനമുള്ള ഒരു ഏക ജാലക സംവിധാനത്തിന്റെ അഭാവമാണ് ബി 2 ബി സെന്റർ നിലവിൽ വരുന്നതോടെ പരിഹരിക്കപ്പെടുന്നതെന്ന് ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഹമദ് അഭിപ്രായപ്പെട്ടു

ഇന്ത്യയിലെയും യുഎഇ യിലെയും വ്യാവസായിക രംഗത്തെ വിദഗ്ധരടങ്ങുന്ന സംഘമാണ് യുഎഇ ഇന്ത്യബി 2 ബി സെന്റർ ന്റെ സേവങ്ങൾ ഒരുക്കുന്നത് എന്നത് കൊണ്ട് തന്നെ നിക്ഷേപ സാധ്യതകളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുവാനുള്ള മാർഗനിർദേശങ്ങളും ഇതിലൂടെ നൽകുവാനാകുമെന്നും ഐ ബി എം സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ പി.കെ. സജിത്കുമാർ പറഞ്ഞു.