രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് ഇന്ത്യയിലെ എസ്.എം.ഇ കള്‍ക്ക് ഐ ബി എം സി പിന്തുണ

Posted on: July 29, 2021

കൊച്ചി : രാജ്യാന്തര വ്യാപാര അവസരങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിത വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ വലിയ കോര്‍പ്പറേറ്റുകളിലേക്ക് എത്തിപ്പെടാന്‍ എസ് .എം.ഇ കള്‍ക്ക് ദുബായ് ആസ്ഥാനമായുള്ള ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ഡി.എം.സി.സി. അവസരമൊരുക്കുന്നു. സ്വന്തം രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ നടത്തുന്നതിന് എസ് എം ഇ കളെ പ്രാപ്തരാക്കാനും യു എ ഇ യില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര-വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐ ബി എം സി – യു എ ഇ, എസ് .എം.ഇ ഇക്കോണമി ഇമാര്‍ക്കറ്റ്‌പ്ലേസ് ട്രേഡ് ഫ്ളോ സംവിധാനത്തിലേക്ക് സൗജന്യമായി പ്രവേശനം നല്‍കി ഇന്ത്യ ആസ്ഥാനമായ എസ് .എം.ഇകള്‍ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി.

ഇന്ത്യ ആസ്ഥാനമായുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ) മുതല്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് വരെ എസ്എംഇ ഇക്കോണമി ട്രേഡ് ഫ്‌ലോയുമായി ചേരാനും അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനായി അവരുടെ കമ്പനിയെയും ഉല്‍പ്പന്നങ്ങളെയും അന്താരാഷ്ട്രതലത്തില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. എസ് .എം.ഇ കള്‍ മുതല്‍ ഏത് ക്ലാസ് കമ്പനികള്‍ക്കും അവരുടെ ബ്രാന്‍ഡും ഉല്‍പ്പന്നങ്ങളും www.smeeconomy-uae.com ല്‍ സൗജന്യമായി ഉള്‍പ്പെടുത്താം. ഇന്ത്യന്‍ ബിസിനസ് സമൂഹത്തിനു ആന്‍ഡ്രോയിഡ് , ഐ ഒ എസ് എന്നിവയിലെ മൊബൈല്‍ ആപ്പ് വഴി എസ് എം ഇ ഇക്കോണമി വഴി ഇങ്ങനെ സൗജന്യമായി ചേരാനാകും.

ഇറക്കുമതി / കയറ്റുമതി വ്യാപാരത്തിനായി 50 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളെ ബന്ധിപ്പിക്കുന്നതിന് യു എ ഇ ആസ്ഥാനമായ രജിസ്റ്റേര്‍ഡ് കമ്പനികളെ പിന്തുണയ്ക്കുന്നതിനും അവരുടെ നിലവിലെ ബിസിനസ്സ് വെല്ലുവിളികളായ സുരക്ഷിത ബിസിനസ് വെല്ലുവിളികള്‍, പ്രവര്‍ത്തന മൂലധന വെല്ലുവിളികള്‍, റിസീവബിള്‍ വെല്ലുവിളികള്‍ എന്നിവ ലഘൂകരിക്കുന്നതിനും ഐബിഎംസിയുടെ എസ്എംഇ ഇക്കോണമി ട്രേഡ് ഫ്ളോ ലക്ഷ്യമിടുന്നു. യു.എ.ഇ ആസ്ഥാനമായുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന അന്താരാഷ്ട്ര ജാഗ്രത, ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, സുരക്ഷിത ക്രെഡിറ്റ് സൗകര്യങ്ങള്‍, ഫാക്ടറിംഗ് സേവനങ്ങള്‍ എന്നിവ നടപ്പിലാക്കിക്കൊണ്ട് ഐ ബി എം സി അന്താരാഷ്ട്ര വ്യാപാര സംരക്ഷണ തന്ത്രങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫണ്ട് ഹൗസുകള്‍ക്കും നിക്ഷേപകര്‍ക്കും ഈ സുരക്ഷിത വ്യാപാര സംവിധാനത്തിലൂടെ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ ലഭിക്കും.

ഇന്ത്യന്‍ കമ്പനികള്‍ക്കും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ 50 രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര കമ്പനികളുമായി നേരിട്ട് ട്രേഡുകള്‍ക്കായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ലഭിക്കും. യു.എ.ഇ അടിസ്ഥാനമാക്കിയുള്ള വിശ്വസനീയവും രജിസ്റ്റര്‍ ചെയ്തതുമായ കമ്പനികളിലൂടെ മാത്രമേ എസ് .എം.ഇ ഇക്കോണമി പ്ലാറ്റ്‌ഫോം ട്രേഡുകള്‍ നടക്കൂ, അവ ഐ.ബി.എം.സിയുടെ ട്രേഡ് പ്രൊട്ടക്ഷന്‍ സ്ട്രാറ്റജികളായ അന്താരാഷ്ട്ര ജാഗ്രത , ട്രേഡ് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍, സുരക്ഷിതക്രെഡിറ്റ്,ഫാക്ടറിംഗ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് നല്‍കുന്നു.

ഐ ബി എം സി ഗ്രൂപ്പ് സി.ഇ.ഒയും എം ഡിയുമായ സജിത് കുമാറാണ് ഇത്തരമൊരു നൂതന സംവിധാനം രൂപകല്‍പന ചെയ്തത്. ഇന്ത്യയില്‍ നിന്ന് യു.എ. ഇ യില്‍ പുതിയ ബിസിനസ് തുടങ്ങുന്നവര്‍ക്കും ഐ.ബി.എം.സിയുടെ അന്താരാഷ്ട്ര തലത്തിലുള്ള ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് സജിത് കുമാര്‍ പറഞ്ഞു.

ഇ-മാര്‍ക്കറ്റ്‌പ്ലേസ് ട്രേഡ് ഫ്‌ലോ സംവിധാനത്തിലെയും ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചുകളിലെ ഐപിഒകളിലെയും വരാനിരിക്കുന്ന അവസരങ്ങള്‍ മനസിലാക്കാന്‍ യു.എ.ഇ ആസ്ഥാനമായുള്ള എസ്എംഇകളെയും കമ്പനികളെയും ഐ.ബി.എം.സിയും ബി എസ് ഇ ഇന്‍സ്റ്റിറ്റ്യൂട്ടും (ബി.ഐ.എല്‍) സഹായിക്കുന്നു. ”ബി.ഐ.എല്‍ -ഐ ബി എം സി സെന്റര്‍ ഓഫ് എക്‌സലന്‍സ്” ആഗോള സ്റ്റോക്ക് മാര്‍ക്കറ്റുകളിലും എക്‌സ്‌ചേഞ്ചുകളിലും ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2021 സെപ്റ്റംബര്‍ മുതല്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: : https://bsevarsity.com/collections/profx/products/foundation-program-in-global-stock-markets

ഇന്ത്യ ആസ്ഥാനമായുള്ള എസ് എം ഇ കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുന്ന ഗുണങ്ങള്‍ :

1. എസ് .എം.ഇ ഇക്കോണമിയില്‍ ഹിഡന്‍ ചാര്‍ജുകള്‍ ഇല്ലാതെ സൗജന്യ ലിസ്റ്റിങ്
2. പൂര്‍ണമായും സൗജന്യമായി രാജ്യാന്തര വിസിബിലിറ്റിയും ബ്രാന്‍ഡിങ്ങും
3. അന്‍പതിലേറെ രാജ്യങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരം
4. യു എ ഇ ആസ്ഥാനമായ കമ്പനികളുടെ സപ്ലയര്‍ അല്ലങ്കില്‍ ക്ലയന്റ് ആകാനുള്ള സുവര്‍ണാവസരം
5. അന്‍പതിലേറെ രാജ്യങ്ങളുടെ നേരിട്ടുള്ള സപ്ലയര്‍ അല്ലങ്കില്‍ ക്ലയന്റ് ആകാനുള്ള അവസരം
6. യു.എ.ഇയില്‍ സ്വന്തമായി സ്ഥാപനം / സംരംഭം ആരംഭിക്കാനുള്ള അവസരം
7. എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കുന്ന അന്‍പതില്പരം രാജ്യങ്ങളുമായി വ്യാപാര ശൃംഖല ഉണ്ടാക്കുവാന്‍ അവസരം
8. എസ് .എം.ഇ ഇക്കോണമി പ്ലാറ്റ് ഫോമിലെ സജീവ സാന്നിധ്യം

TAGS: IBMC |