മുത്തൂറ്റ് ഫിൻകോർപ് ആൻഡമാനിൽ രണ്ട് ശാഖകൾ തുറക്കും

Posted on: January 20, 2017

കൊച്ചി : മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ രണ്ടു ശാഖകൾ തുറക്കും. പോർട്ട് ബ്ലെയറിലെ ജുംഗ്ലിഘട്ട്, ഹാഡോ എന്നിവടങ്ങളിലാണ് ശാഖകൾ തുറക്കുന്നത്. മുത്തൂറ്റ് ഫിൻകോർപിന് 3800 ലധികം ശാഖകളുണ്ട്. ശരാശരി അമ്പതിനായിരത്തിലധികം ആളുകൾ ഈ ശാഖകളിൽ പ്രതിദിനം ഇടപാടുകൾ നടത്തുന്നു.

ധനകാര്യ ഉൾപ്പെടുത്തൽ രാജ്യത്തിന്റെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലും സാധ്യമാക്കുകയെന്ന ഗ്രൂപ്പ് ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് ആൻഡമാൻ നിക്കോബാറിൽ ശാഖകൾ തുറക്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.