ജോയ് ആലുക്കാസ് ഹൂസ്റ്റൺ ഷോറും തുറന്നു

Posted on: November 21, 2016
ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റൺ ഹിൽക്രോഫ്റ്റിൽ ഷുഗർലാൻഡ് മേയർ  ജോ ആർ. സിമ്മർമാൻ ഉദ്ഘാടനം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, അനിയൻ ജോർജ് തുടങ്ങിയവർ സമീപം.

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റൺ ഹിൽക്രോഫ്റ്റിൽ ഷുഗർലാൻഡ് മേയർ ജോ ആർ. സിമ്മർമാൻ ഉദ്ഘാടനം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, അനിയൻ ജോർജ് തുടങ്ങിയവർ സമീപം.

ഹൂസ്റ്റൺ : ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ തുറന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, അനിയൻ ജോർജ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ ഷുഗർലാൻഡ് മേയർ ജോ ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു.

ജോയ് ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസ് ബ്രാൻഡിന് ഹൂസ്റ്റണിൽ ലഭിച്ച സ്വീകാര്യതയിലും പിന്തുണയിലും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.

ഹൂസ്റ്റണിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും കൂടുതൽ കളക്ഷനുകളും മികച്ച വിലയും ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സേവനവും ഷോറൂമിൽ ലഭ്യമാക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറാണ് ജോയ് ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഡോളറിലധികം ഡയമണ്ട്, പോൾക്കി, പേൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് രണ്ടു ഗ്രാമിന്റെ ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വർണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുന്നവർക്ക് ക്വാർട്ടർ ഗ്രാം ഡോൾഡ് കോയിൻ സൗജന്യമായി ലഭിക്കും.

ഗോൾഡ്, ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺസ്, പ്ലാറ്റിനം, പേൾ വിഭാഗങ്ങളിലായി പത്തു ലക്ഷത്തിലധികം വിസ്മയിപ്പിക്കുന്ന കളക്ഷനുകളും മനോഹരമായ മോഡലുകളുമാണ് ഹൂസ്റ്റൺ ഷോറൂമിലുള്ളത്. ആരുടെയും ഹൃദയം കവരുന്ന പരമ്പരാഗതവും സമകാലികവും അന്താരാഷ്ട്ര ഡിസൈനുകളും സവിശേഷമായി സമന്വയിക്കുന്ന കളക്ഷനുകളാണിവിടെയുള്ളത്.

TAGS: Joyalukkas |