കൊട്ടക് മഹീന്ദ്ര ബാങ്ക് ബിഎസ്എസ് മൈക്രോഫിനാൻസിനെ ഏറ്റെടുത്തു

Posted on: September 30, 2016

kotak-mahindra-bank-big

മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്ക് ബംഗലുരു ആസ്ഥാനമായുള്ള ബിഎസ്എസ് മൈക്രോഫിനാൻസിനെ ഏറ്റെടുത്തു. ബിഎസ്എസിന്റെ 99.49 ശതമാനം ഓഹരികൾ 139.2 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ബിഎസ്എസ് മൈക്രോഫിനാൻസിന്റെ ലോൺബുക്ക് 483 കോടിയുടേതാണ്. 2016 ജൂൺ 30 ലെ കണക്കുകൾ പ്രകാരം ബിഎസ്എസിന് 78 ശാഖകളും 217,000 ഇടപാടുകാരുമുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കിടയിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കമേർഷ്യൽ ബാങ്കിംഗ് വിഭാഗം പ്രസിഡന്റ് എസ്. എ. നാരായണൻ പറഞ്ഞു.