27
Saturday
April 2024
April 2024
കെഎഫ്‌സി വിഭവങ്ങൾ ഇനി തീവണ്ടികളിലും
Posted on: July 21, 2015
ന്യൂഡൽഹി : കെഎഫ്‌സി വിഭവങ്ങൾ തീവണ്ടികളിൽ വിളമ്പാൻ ഐആർസിടിസിയുമായി കെഎഫ്‌സി ധാരണയിലെത്തി. തുടക്കത്തിൽ ഐആർസിടിസി മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കു മാത്രമെ ഈ സൗകര്യം ലഭ്യമാകുകയുള്ളു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്ന 12 ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി തുടങ്ങി. പത്ത് ദിവസത്തിനുള്ളിൽ വിശാഖപട്ടണം, ഹൈദരാബാദ് (കച്ചെഗുഡ), ബംഗലുരു (യശ്വന്തപൂർ) എന്നീ റെയിൽവേസ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
TAGS: IRCTC | KFC | KFC Meals In Trains |
News in this Section