കോവൈ മെഡിക്കൽ സെന്ററിന്റെ പുതിയ ഹോസ്പിറ്റൽ നിർമ്മിക്കാനുള്ളകരാർ കെഇഎഫ് ഇൻഫ്രയ്ക്ക്

Posted on: December 3, 2017

കൊച്ചി : കോവൈ സെന്റർ ആൻഡ് ഹോസ്പിറ്റൽ കോയമ്പത്തൂർ കലപറ്റിയിലെ നിർമ്മിക്കുന്ന പുതിയ കോളേജ് ഹോസ്പിറ്റലിന്റെ നിർമ്മാണകരാർ കെഇഎഫ് ഇൻഫ്രായ്ക്ക് ലഭിച്ചു. ഓഫ്‌സൈറ്റ് മാനുഫാക്ച്ചറിംഗ് ആൻഡ് പ്രീഫാബ്രിക്കേഷൻ രംഗത്തെ മുൻനിര സ്ഥാപനമാണ് കെഇഎഫ് ഇൻഫ്ര.

കോയമ്പത്തൂർ ആസ്ഥാനമായുള്ള ശങ്കർ ആൻഡ് അസോസിയേറ്റ്‌സ് രൂപകൽപ്പന ചെയ്ത കെട്ടിടം കെഇഎഫ് ഇൻഫ്രയുടെ ഏറ്റവും പുതിയ ആശുപത്രി നിർമ്മാണ പ്രൊജക്ടാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ ഇന്റഗ്രേറ്റഡ് ഫാക്ടറിയിൽ പ്രീഫാബ്രിക്കേഷൻ പൂർത്തിയാക്കിയശേഷം കോയമ്പത്തൂരിലെത്തിച്ച് അസംബിൾചെയ്യും. ഏകദേശം 650,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി 15 മാസത്തെ റെക്കോഡ് സമയത്തിനുള്ളിൽ പൂർത്തീകരിക്കും. 200 കോടിയിലധികം രൂപയാണ് മുതൽമുടക്ക്. ഏകദേശം 350,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിദ്യാർഥികളുടെ ഹോസ്റ്റൽ കൂടി നിർമ്മിക്കാനുദ്ദേശിക്കുന്നുണ്ട്. ഇതോടെ പ്രോജ്ക്ടിന്റെ ആകെ വിസ്തീർണ്ണം ഒരു ദശലക്ഷം ചതുരശ്ര അടിയാകും.

700 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ നിർമ്മിക്കുന്ന ആശുപത്രിയിൽ ആരോഗ്യ പരിരരക്ഷ്‌ക്കുള്ള ഏറ്റവും മികച്ച സൗകര്യങ്ങളും വ്യക്തിഗത തീവ്ര പരിചരണസ്യൂട്ടുകൾ, കൺസൾട്ടിംഗ് മുറികൾ, ഓപ്പറേറ്റിംഗ് തീയേറ്ററുകൾ, അടിയന്തിര ചികിത്സാവിഭാഗം, ട്രീറ്റ്‌മെന്റ് ബേ തുടങ്ങിയവയടക്കമുള്ള ഫീച്ചറുകളും ചേർന്ന് ആരോഗ്യപരിരക്ഷയിൽ ആഗോളതലത്തിൽ തന്നെ പുതിയ അളവുകോൽ സൃഷ്ടിക്കുകയാണ്.

കെഇഎഫ് ഹോൾഡിംഗ്‌സിന്റെ അനുബന്ധസ്ഥാപനമായി 2014 ൽ ഫൈസൽ ഇ. കൊറ്റകോലൻ സ്ഥാപിച്ച ബാംഗളൂർ ആസ്ഥാനമായുള്ള കെഇഎഫ് ഇൻഫ്ര നിർമ്മാണ, അടിസ്ഥാന സൗകര്യമേഖലയിൽ, വ്യാവസായിക വിപ്ലവത്തിന്റെ നാലാംഘട്ടത്തിൽ മുൻനിരയിലുണ്ട്. ഏകീകൃത ഓഫ്‌സൈറ്റ് നിർമ്മാണ സാങ്കേതികവിദ്യ (ഇന്റഗ്രേറ്റഡ്ഓഫ്‌സൈറ്റ് മാനുഫാക്ചറിംഗ് ടെക്‌നോളജി), ഓട്ടോമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ചാണ് പരമ്പരാഗത നിർമ്മാണ രീതിയേക്കാൾ 50 % കുറഞ്ഞ സമയത്തിനുള്ളിൽആശുപത്രികൾ, വീടുകൾ, ഹോട്ടലുകൾ, വാണിജ്യസ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നത്. പൂർണ്ണ ഏകീകൃത അസംബ്ലി-ലൈൻ രീതിയിൽആദ്യമായി തമിഴ്‌നാട് കൃഷ്ണഗിരിയിലെ കെഇഎഫ് ഇൻഫ്രാ വൺ എന്ന പുതുയുഗ കമ്പനിയുടെ 42 ഏക്കറിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ ആഗോള നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾ ഒൻപത് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ബാത്ത്‌റൂം പോഡുകൾ, മോഡുലാർ എംഇപി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്), മുറികൾ, മുൻവശം, ഫിനിഷിംഗ് ജോലികൾ തുടങ്ങിയ ആശുപത്രിയുടെ അവശേഷിക്കുന്ന ജോലികളും കമ്പനിയുടെ വ്യാവസായിക പാർക്കിലെ പ്രീഫാബ്രിക്കേറ്റ്‌ചെയ്ത് നിർമ്മിക്കും.

പുതിയ കോളേജ് ആശുപത്രിയുടെ നിർമ്മാണത്തിനായി കെഇഎഫ് ഇൻഫ്രയുമായി സഹകരിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് കെഎംസിഎച്ച് ചെയർമാൻ ഡോ. നല്ല ജി പളനിസ്വാമി പറഞ്ഞു. ഓഫ്‌സൈറ്റ് മാനുഫാക്ചറിംഗ്, മോഡുലാർസാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന തങ്ങളുടെ ആദ്യത്തെ സംരംഭമാണിത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരം സാങ്കേതികവൈദഗ്ധ്യം ഉപയോഗിച്ച് നിരവധി ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്കെത്തിക്കുന്ന കെഇഎഫ് ഇൻഫ്രയോടൊപ്പം സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎംസിഎച്ച് ആശുപത്രി മാനേജ്‌മെന്റുമായി സഹകരിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കെഇഎഫ് സ്ഥാപകനും ചെയർമാനുമായ ഫൈസൽ കൊറ്റിക്കോലൻ പറഞ്ഞു. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള വരുടെ സന്നദ്ധത ശ്രദ്ധേയമാണ്. ഇന്ത്യയിലെ ആരോഗ്യപരിരക്ഷ മേഖലയിൽ മാറ്റംവരുത്താൻ സമാന ചിന്താഗതിയുള്ള നേതൃനിരയാണ് നമുക്കാവശ്യമെന്നും അദേഹം പറഞ്ഞു.

TAGS: KEF Infra |