ഓഫ്‌സൈറ്റ് നിർമാണത്തിൽ കെഫ് ഇൻഫ്രയ്ക്ക് മികച്ച നേട്ടം

Posted on: April 20, 2016
കെഫ് ഇൻഫ്ര ജനറൽ മാനേജർ ആന്ദ്രേ ഡീൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുമേഷ് സച്ചാർ, എംബസി ഓഫീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക് ഹോളണ്ട് എന്നിവർ.

കെഫ് ഇൻഫ്ര ജനറൽ മാനേജർ ആന്ദ്രേ ഡീൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുമേഷ് സച്ചാർ, എംബസി ഓഫീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക് ഹോളണ്ട് എന്നിവർ.

കൊച്ചി : കെഫ് ഹോൾഡിംഗ്‌സിന്റെ അനുബന്ധ കമ്പനിയായ കെഫ് ഇൻഫ്ര എംബസി ഗ്രൂപ്പുമായി സഹകരിച്ചുള്ള ആദ്യത്തെ നിർമാണ പദ്ധതി പൂർത്തിയാക്കി. എംബസി 7 ബി പദ്ധതിയാണ് ബംഗലുരുവിൽ 13 മാസങ്ങൾകൊണ്ട് പൂർത്തീകരിച്ചത്. ഏഷ്യയിലെ ആദ്യത്തെ ഓഫ്‌സൈറ്റ് നിർമാണ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെട്ട പദ്ധതിയാണിത്.

375 കോടി രൂപ ചെലവിലാണ് 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പദ്ധതി വിഭാവനം ചെയ്തത്. 13 മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിച്ചുകൊണ്ട് നിർമാണച്ചെലവിൽ 50 ശതമാനം ലാഭം നേടിക്കൊടുത്തു. 2.06 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് ഫ്‌ളോറുകൾ രണ്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പതിവ് നിർമാണ രീതിയാണെങ്കിൽ ആറ് മാസം വേണ്ടിവരുമെന്ന് കെഫ് ഇൻഫ്ര സിഇഒ സുമേഷ് സച്ചാർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌സൈറ്റ് നിർമാണ പദ്ധതി തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പുരോഗമിക്കുകയാണ്. ഇൻഡസ്ട്രിയൽ പാർക്കാണ് ഇവിടെ ഉയർന്നു വരുന്നത്. റോബോട്ടിനെ ഉപയോഗിച്ചുകൊണ്ടുള്ള ഫ്രീ ഫാബ് റൂമുകളും കോൺഗ്രീറ്റ് മതിലുകളും ഇതിന്റെ സവിശേഷതയാണെന്ന് സുമേഷ് സച്ചാർ പറഞ്ഞു. 650 കോടി രൂപ ചെലവ് ചെയ്ത് 42 ഏക്കറിലാണ് നിർമാണം.