എച്ച്ഡിഎഫ്‌സി റിയൽട്ടി ഹെൽപ്‌ലൈൻ സേവനം ആരംഭിച്ചു

Posted on: June 6, 2017

മുംബൈ : റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾക്കനുസരിച്ച് രജിസ്റ്റർ ചെയ്യുവാൻ ഇടനിലക്കാർക്കായി എച്ച്ഡിഎഫ്‌സി ഓഫീസുകളിൽ രജിസ്‌ട്രേഷൻ ഡെസ്‌കുകൾ ആരംഭിച്ചു. സംശയ നിവാരണത്തിന് ഹെൽപ്‌ലൈൻ സേവനവും ലഭ്യമാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ബ്രോക്കർമാർക്കും ഇടനിലക്കാർക്കും പുതിയ റെറ സംവിധാനം മനസ്സിലാക്കി കൊടുക്കുവാനും നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ സഹായിക്കുകയുമാണ് ഈ സേവനത്തിലൂടെ ഉദേശിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ രേണു സുദ് കർണാഡ് പറഞ്ഞു.

TAGS: HDFC | HDFC Realty |