കല്യാൺ ജൂവലേഴ്‌സിന്റെ 117 മത് ഷോറൂം ദെയ്‌റ ഗോൾഡ് സൂക്കിൽ

Posted on: October 15, 2017

ദുബായ് : കല്യാൺ ജൂവലേഴ്‌സിന്റെ ഗോൾഡ് സൂക്ക് ദെയ്‌റയിലെ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് താരം കത്രീന കൈഫ് നിർവഹിച്ചു. കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഗോൾഡ് സൂക്ക് ദെയ്‌റയിലെ ഷോറൂമിന്റെ ഉദ്ഘാടനത്തിന് ലഭിച്ച മികച്ച പ്രതികരണം ഏറെ സന്തോഷകരമാണെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. ദുബായിലെത്തുന്ന എല്ലാവരും സന്ദർശിക്കുന്ന ഗോൾഡ് സൂക്കിൽ സാന്നിധ്യമുറപ്പിക്കാൻ കല്യാൺ ജൂവലേഴ്‌സിന് സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.