ഗൾഫുഡ് മാനുഫാക്ചറിംഗ് നവംബർ 7 മുതൽ

Posted on: September 25, 2016

gulfood-manufacturing-big

ദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദനം, സംസ്‌കാരണം, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ് പ്രദർശനമായ ഗൾഫുഡ് മാനുഫാക്ചറിംഗ് നവംബർ 7 ന് ആരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ 58 രാജ്യങ്ങളിൽ നിന്നായി 1600 ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഗൾഫുഡ് മാനുഫാക്ചറിംഗിന്റെ മൂന്നാമത് എഡീഷന് കൂടുതൽ കരുത്ത് പകരും. 24 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ ബയേഴ്‌സിനെയും ഗൾഫുഡ് മാനുഫാക്ചറിംഗ് പ്രതീക്ഷിക്കുന്നു.