ജിടെക്‌സ് ഒക്‌ടോബർ 3 മുതൽ

Posted on: August 30, 2015

GITEX-Shopper-Big

ദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്‌സ് പ്രദർശന മേളയായ ജിടെക്‌സ് ഷോപ്പർ ഒക്‌ടോബർ മൂന്നു മുതൽ 10 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. 120 ലേറെ ബ്രാൻഡുകളുടെ 35,000 ൽപ്പരം ഉത്പന്നങ്ങളാണ് 25 ാമത് ജിടെക്‌സ് ഷോപ്പറിൽ അണിനിരത്തുന്നത്. 25 ാം വാർഷികം പ്രമാണിച്ച് ഓരോ 25 മിനിട്ടിലും സമ്മാനങ്ങൾ വിതരണം ചെയ്യും.

ഡ്രോണുകൾ, ഫാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ തുടങ്ങി ഏറ്റവും ആധുനികമായ ഉത്പന്നങ്ങൾ ജിടെക്‌സിന്റെ മുഖ്യ ആകർഷണമാകും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 30 ദിർഹവും കുട്ടികൾക്ക് 10 ദിർഹവുമാണ് പ്രവേശന ഫീസ്.