ജിടെക്‌സ് ഷോപ്പർ സെപ്റ്റംബർ 27 മുതൽ

Posted on: August 19, 2014

Gitex-Dubai-B

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഐടി-ഇലക് ട്രോണിക്‌സ് പ്രദർശനമായ ജിടെക്‌സ് ഷോപ്പർ സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ നാലു വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. പ്രമുഖരായ നൂറിലേറെ ഐടി ഇലക്ട്രോണിക്‌സ് ബ്രാൻഡുകളുടെ 35,000 ലേറെ ഉത്പന്നങ്ങൾ ജിടെക്‌സിലുണ്ടാവും. മൂന്നു ലക്ഷത്തോളം സന്ദർശകർ എട്ടു ദിവസത്തെ ജിടെക്‌സ് കാണാൻ എത്തുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.