എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് തടവ്

Posted on: August 1, 2016

Doha-Criminal-court-Big

ദോഹ : വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് ദോഹ ക്രിമനൽ കോടതി ആറുമാസം തടവും 20,000 ഖത്തർ റിയാൽ പിഴയും വിധിച്ചു. ഇതിനു പുറമെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് 40 അടി നൽകാനും ശിക്ഷിച്ചു.

ശിക്ഷാ കാലാവധി കഴിയുമ്പോൾ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കാനും കോടതി ഉത്തരവിട്ടു. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.