പ്രീമിയർ സ്‌കിൽസ് പദ്ധതി 30 ന് സമാപിക്കും

Posted on: November 26, 2014

British-Council-premierskil

പ്രീമിയർ സ്‌കിൽസ് ഇനിഷേറ്റീവ് 30 ന് സമാപിക്കും. പരിശീലകർക്കുള്ള മൂന്നു ഘട്ട പരിശീലന പരിപാടിയുടേയും റഫറിമാർക്കുള്ള രണ്ടു ഘട്ട പരിശീലന പരിപാടിയുമാണ് തിരുവനന്തപുരം കാര്യവട്ടത്ത് സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ ഇപ്പോൾ നടക്കുന്നത്.

ബ്രിട്ടീഷ് കൗൺസിലും പ്രീമിയർലീഗും, സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്), ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്), കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്എ) ഗോവ ഫുട്‌ബോൾ അസോസിയേഷൻ (ജിഎഫ്എ) എന്നിവ സംയുക്തമായാണ് തിരുവനന്തപുരത്തെ കോഴ്‌സ് സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത് ഫുട്‌ബോൾ അസോസിയേഷനുകളും സ്‌പെഷ്യൽ ഒളിംപിക്‌സ്, സെക്യുൻ, ഓസ്‌കാർ ഫൗണ്ടേഷൻ, വേൾഡ് വിഷൻ തുടങ്ങിയ സർക്കാർ ഇതര സംഘടനകളുമാണ്.