ഗ്രേറ്റ് ബ്രിട്ടൻ സ്‌കോളർഷിപ്പുമായി ബ്രിട്ടീഷ് കൗൺസിൽ

Posted on: February 10, 2016

British-Council-Big

കൊച്ചി: ബ്രിട്ടീഷ് കൗൺസിലിന്റെ എജ്യൂക്കേഷൻ യുകെ എക്‌സിബിഷൻ കൊച്ചിയിൽ. യുകെയിലെ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നതിന് അവസരം നൽകുന്ന എജ്യൂക്കേഷൻ യുകെ എക്‌സിബിഷൻ, ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 1 മണിയ്ക്കും വൈകുന്നേരം ആറിനും ഇടയിൽ കൊച്ചി താജ് ഗേറ്റ്‌വേയിൽ നടത്തും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ 45 സ്ഥാപനങ്ങളിലായി എൻജിനീയറിംഗ്, നിയമം, ആർട്ട്‌സ് ആൻഡ് ഡിസൈൻ, വിവരസാങ്കേതികം തുടങ്ങിയ വിവിധ പഠന വിഷയങ്ങൾക്ക് 150 കോടി രൂപയുടെ 291 ഗ്രേറ്റ് ബ്രിട്ടൻ സ്‌കോളർഷിപ് അവാർഡുകളാണ് ഈ വർഷം നൽകുന്നത്.

20 യുകെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിനിധികളുമായി നേരിൽ സംവദിക്കാനും പഠനവിഷയങ്ങൾ, വിസ, ആപ്ലിക്കേഷൻ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവയെ കുറിച്ചു ചോദ്യങ്ങൾ ചോദിച്ചറിയാനും ഈ എക്‌സിബിഷൻ അവസരം ഒരുക്കുന്നു. ബ്രിട്ടീഷ് കൗൺസിലിന്റെ ഗ്രേറ്റ് കാംപെയ്‌നിന്റെ ഭാഗമായാണ് ഗ്രേറ്റ് ബ്രിട്ടൻ സ്‌കോളർഷിപ്പ്് നൽകുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് അബർദീൻ, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിർമിംഗ്ഹാം, ബിപിപി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോഡ്, യൂണിവേഴ്‌സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്ട്‌സ്, ഗോൾഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ, യൂണിവേഴ്‌സിറ്റി ഓഫ് കെന്റ് തുടങ്ങിയ 20 സർവകലാശാലകളാണ് എജ്യൂക്കേഷൻ യുകെ എക്‌സിബിഷനിൽ പങ്കെടുക്കുന്നത്.